മല്ലപ്പള്ളി:കീഴ്വായ്പൂര് ശ്രീഭൂതനാഥ ഹിന്ദുമതസമ്മേളനം ഇന്ന് തുടങ്ങും. മണിമലയാറ്റിലെ പടുതോട് പമ്പഴ മണല്‍പ്പുറത്ത് വൈകീട്ട് 6.30ന് സ്വാമി ഗോലോകാനന്ദ ഉദ്ഘാടനം ചെയ്യും.
ബ്രഹ്മചാരി വേദാമൃതചൈതന്യ അധ്യക്ഷത വഹിക്കും. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വേദാനന്ദസരസ്വതി എന്നിവര്‍ പ്രസംഗിക്കും. തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്,ഗോപാലകൃഷ്ണവൈദിക്, എസ്.ബി.വേണുഗോപാല്‍, വി.പി.വിജയമോഹന്, മിനി ഹരികുമാര്‍, എന്‍.ആര്.അശോക് കുമാര്‍ എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ഏഴിന് പ്രസംഗിക്കും.
മെയ് ഏഴ് രാവിലെ ഒന്‍പതിന് ബാലസമ്മേളനം. വൈകീട്ട് ഏഴിന് ചേരുന്ന സമാപനയോഗം സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും.വി.ആര്.രാജശേഖരന്,അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാട്, അജയകുമാര്‍ വലിയുഴത്തില്‍ എന്നിവര്‍ പ്രസംഗിക്കും.
കുട്ടികള്‍ കലാപരിപാടികള്‍ നടത്തും. പരിപാടിയോട് അനുബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.പെരുവ ഗീതാമന്ദിരം സ്വാമി വേദാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: