ലണ്ടൻ മുതൽ ചൈന വരെ ഒരു ട്രെയിൻ, കേൾക്കുമ്പോൾ കൗതുകം തോന്നും എന്നാൽ സംഗതി സത്യം തന്നെയാണ് ലണ്ടൻ റെയിൽവെ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച ചരക്ക് ട്രെയിൻ കിഴക്കൻ ചൈനയിലെ യിവു നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.
12,000 കിലോമീറ്റർ(7,500) നീളുന്ന ദൂരം താണ്ടിയാണ് ചരക്കുകൾ നിറച്ച ട്രെയിൻ ചൈനയിൽ എത്തിയത്. വടക്ക് യൂറോപ്പുമായിട്ടുള്ള വാണിജ്യ കരാറുകൾക്ക് ശക്തി പകരുക എന്ന ഉത്തമ ലക്ഷ്യമാണ് ഈ യാത്രയിലൂടെ ചൈന മുന്നോട്ട് വയ്‌ക്കുന്നത്.
വിസ്കി, കുട്ടികൾക്കുള്ള പാൽ ഉത്പന്നങ്ങൾ, മരുന്നുകൾ, മറ്റ് ചെറു മെഷീനുകൾ എന്നിവയായിരുന്നു ചരക്കായി ട്രെയിനിൽ എത്തിച്ചേർന്നത്. ഏപ്രിൽ 10ന് ലണ്ടനിൽ നിന്നും യാത്ര തിരിച്ച ട്രെയിൻ ഫ്രാൻസ്, ബെൽജിയം, ജെർമനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ താണ്ടിയാണ് യിവു നഗരത്തിലെത്തിയത്.
പ്രശസ്തമായ റഷ്യയിലെ ട്രാൻസ് സൈബീരിയൻ യാത്രയേക്കാൾ ദൂരമുണ്ട് ലണ്ടൻ-ചൈന റുട്ടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: