ലക്നൗ: രാഷ്ട്രീയത്തിനല്ല മറിച്ച് ക്രമസമാധാനത്തിനാണ് പ്രധാന്യം നല്‍കേണ്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം പാർട്ടിയിലുള്ളവർ തെറ്റ് ചെയ്താലും നടപടി ഉടൻ എടുത്തുകൊള്ളണമെന്ന് യോഗി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകി
രാവിലെ 9 മുതല്‍ 11 വരെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പോലീസ് കേള്‍ക്കണമെന്നും യോഗി ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല ജില്ലാ മജിസ്ട്രേറ്റ് മറ്റു ഉന്നത പദവിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കേള്‍ക്കണമെന്നും പരിഹരിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നും ആദിത്യനാഥ് നിര്‍ദ്ദേശിച്ചു.
കൂടാതെ ഉദ്യോഗസ്ഥര്‍ കൃത്യമായി ഓഫീസില്‍ വന്നോ എന്നറിയാനായി ആദിത്യനാഥ് ഓഫീസുകളിലെ ലാൻഡ്ലൈനുകളിൽ വിളിച്ചു ഉറപ്പ് വരുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: