മുംബൈ: ബുക്ക് മൈ ഷോയിലൂടെ സെക്കന്‍ഡില്‍ വിറ്റഴിഞ്ഞത് 12 ബാഹുബലി 2 കണ്ക്ലൂഷന് ടിക്കറ്റുകള്‍. ബുക്ക് മൈ ഷോ തന്നെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
റിലീസിന് തൊട്ടു മുമ്പുള്ള ദിവസത്തെ കണക്കുകളാണ് ഇത്. രാജമൗലിയുടെ സ്വപ്ന പദ്ധതിയുടെ 33 ലക്ഷം ടിക്കറ്റുകള്‍ ഇന്ത്യയില്‍ ബുക്ക് മൈ ഷോയിലുടെ മാത്രം വിറ്റഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ 6000 തിയറ്ററുകളിലാണ് ബാഹുബലി രണ്ടാം ഭാഗം റിലീസ് ചെയ്തത്. മുന്‍കൂര്‍ ബുക്കിംഗ് പരിഗണിക്കുമ്പോൾ ബാഹുബലി ഒന്നാം ഭാഗത്തെ അപേക്ഷിച്ച് 350 ശതമാനത്തിന്റെ വര്‍ധനവാണ് രണ്ടാം ഭാഗത്തിന്റെ ബുക്കിംഗില്‍ സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: