കല്‍പ്പറ്റ: കടലാസ് വില കുതിച്ചുയരുന്നത് സംസ്ഥാനത്ത് അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മുന്നു മാസത്തിനിടെ കടലാസ് വിലയില്‍ 25 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായത്. 13-7 സൈസ് സാധാരണ പേപ്പര്‍ റീമിനു(480 ഷീറ്റ്) 980 രൂപയായിരുന്നത് 1250 രൂപയായി വര്‍ധിച്ചു. എ 4 65 ജിഎസ്എം കടലാസ് പായ്ക്കറ്റ് വില 135 രൂപയില്‍നിന്നു 150 രൂപയായി കൂടി. ആര്‍ട് പേപ്പര്‍ ഫുള്‍ ഷീറ്റ് ഒന്നിന് നാല് രൂപയായിരുന്നത് നാലര രൂപയായി വര്‍ധിച്ചു. കടലാസുകളില്‍ പല തരങ്ങളും ആവശ്യത്തിനു ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് കടലാസ് ഉത്പാദനം നാമമാത്രമാണ്. കേരളത്തില്‍ പുനലൂര്‍ പേപ്പര്‍ മില്ലില്‍ മാത്രമാണ് കുറച്ചെങ്കിലും ഉത്പാദനം. മുളയും യൂക്കാലിപ്ട്സും ഉള്‍പ്പെടെ പള്‍പ്പ് നിര്‍മാണത്തിനു ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ പേപ്പര്മില്ലുകളില് ഏറെയും പൂട്ടി. സംസ്ഥാനത്തെ അച്ചടിശാലകള്‍ കടലാസിനു ഇതര സംസ്ഥാനങ്ങളിലെ മില്ലുകളെയാണ് ആശ്രയിക്കുന്നത്. തമിഴ്നാട്ടിലേതടക്കം മില്ലുകള്‍ കടലാസ് വില അടിക്കടി വര്‍ധിപ്പിക്കുകയുമാണ്. ഉത്പാദനച്ചെലവ് കൂടിയെന്ന ന്യായമാണ് ഇതര സംസ്ഥാനങ്ങളിലെ മില്ലുടമകള്‍ വില വര്‍ധനവിനു കാരണമായി പറയുന്നത്. കടലാസ് വിലയിലെ കുതിച്ചുകയറ്റം അച്ചടി ജോലികളില്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ട മുദ്രണാലയങ്ങളെ ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിയതെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് വയനാട് ജില്ലാ ഘടകം ഭാരവാഹികളായ വി.വി. രത്നരാജ്, ടി.പി. തോമസ്, വി. രാജനന്ദനന്, ബുഷ്ഹര്‍, ശിവയോഗരാജ് എന്നിവര്‍ പറഞ്ഞു. കടലാസ് വിലക്കയറ്റത്തെത്തുടര്‍ന്ന് മുദ്രണാലയങ്ങള്‍ നേരിടുന്ന വരുമാനച്ചോര്‍ച്ച ജീവനക്കാര്‍ക്ക് യഥാസമയം വേതനം നല്കാന് കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കയാണെന്ന് അവര്‍ അവകാശപ്പെട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് പ്രസ് ഉടമകളില്‍ ചിലര്‍.
കടലാസിന്റെ അമിത വിലക്കയറ്റം നിയന്ത്രിക്കുക, അച്ചടി വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിന്റേഴ്സ അസോസിയേഷന് മെയ് മൂന്നിനു സംസ്ഥാന വ്യാപകമായി പ്രക്ഷാഭത്തിനു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയില്‍ അന്ന് ഉച്ചവരെ പ്രസുകള്‍ അടച്ചിട്ട് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ രാവിലെ 10ന് മുന്‍ എംഎല്‍എ എം.വി. ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: