സോഷ്യല്‍ മീഡിയ ന്യൂജനറേഷന് ചുളളന് പിള്ളേര്‍ക്ക് മാത്രം പറഞ്ഞിട്ടുളളതാണെന്ന ധാരണയൊക്കെ പൊളിച്ചടുക്കുകയാണ് ആന്ധ്രാക്കാരി മസ്താനമ്മ. 106-ാം വയസ്സിലും യുട്യൂബില്‍ ഹിറ്റ് മേക്കറാണ് കക്ഷി. സ്വന്തം പാചകവിധികള്‍ യുട്യൂബിലവതരിപ്പിച്ചാണ് മസ്താനമ്മ താരമായത്.
പാചകം ഹരമായ മസ്താനമ്മ കണ്ട്രി ഫുഡ്സ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് തന്റെ പ്രിയരുചികള്‍ ലോകത്തിനു മുന്നിലേക്കെത്തിക്കുന്നത്. കൊച്ചുമകന് ലക്ഷ്മണും സുഹൃത്ത് ശ്രീനാഥ് റെഡ്ഢിയും ചേര്‍ന്നാണ് ചാനല്‍ തുടങ്ങിയത്.
https://youtu.be/ZDywOWGGIZI
മുട്ടദോശ, ഫിഷ് ഫ്രൈ, ബാംബൂ ചിക്കന്‍ ഇങ്ങനെ മസ്താനമ്മ അവതരിപ്പിക്കുന്ന വിഭവങ്ങളുടെ എണ്ണം നീളും. തനതു പ്രാദേശിക വിഭവങ്ങളുമുണ്ട് ഈ പട്ടികയില്‍. ഏകദേശം 43 ദശലക്ഷം പ്രേക്ഷകരുണ്ട് കണ്ട്രി ഫുഡ്സിന്.
ആന്ധ്രപ്രദേശിലെ കൃഷ്ണ സ്വദേശിയാണ് മസ്താനമ്മ. 22-ാമത്തെ വയസ്സില്‍ വിധവയായ മസ്താനമ്മ അന്നു മുതല്‍ ഇന്നുവരെ സ്വന്തമായി അധ്വാനിച്ചാണ് ജീവിക്കുന്നത്. 105-ാം വയസ്സു വരെയും പാടത്തു പണിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: