സ്റ്റുട്ട്ഗര്‍ട്ട്: പതിനഞ്ചുമാസത്തെ വിലക്കിനുശേഷം കളിക്കളത്തിലിറങ്ങിയ മുന്‍ ലോക ഒന്നാം നമ്പര്‍ മരിയ ഷറപ്പോവ ജയത്തോടെ തുടങ്ങി. സ്റ്റുട്ട്ഗര്‍ട്ട് ഗ്രാന്‍ഡ് പ്രീയുടെ ആദ്യ റൗണ്ടില്‍ ഷറപ്പോവ ഇറ്റലിയുടെ റോബര്‍ട്ടാ വിന്‍സിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-5,6-3.
മുരുന്നടിച്ചതിന് പതിഞ്ചുമാസം വിലക്ക് നേരിട്ട ഷറപ്പോവ ആദ്യ മത്സരത്തില്‍ അനായാസം വിജയം നേടുകയായിരുന്നു. റഷ്യന്‍താരമായ ഷറപ്പോവ രണ്ടാം റൗണ്ടില്‍ നാട്ടുകാരിയായ എക്ടറീന മകരോവയെ എതിരിടും.
2016 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടയ്‌ക്ക് നടത്തിയ പരിശോധനയിലാണ് ഷറപ്പോവ മരുന്നടിച്ചതായി കണ്ടെത്തിയത്.
















