ന്യൂദല്‍ഹി: ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യയെ പങ്കെടുപ്പിക്കാനുളള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി)ശ്രമം തുടരുന്നു . ഇതിനായി വരുമാന വിഹിതം കൂട്ടി നല്‍കാമെന്ന്് ഐസിസി വാഗ്്ദാനം ചെയ്തു.
പുതിയ വരുമാനം പങ്കിടല്‍ പരിഷ്‌ക്കരണം അനുസരിച്ച് ഇന്ത്യയ്‌ക്ക് 29.3 കോടി ഡോളറെ ലഭിക്കൂ.എന്നാല്‍ വരുമാന വിഹിതമായി 10 കോടി ഡോളര്‍ കൂടി അധികമായി നല്‍കാമെന്നാണ് ഐസിസി വാഗ്്ദാനം.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ വാഗ്ദാനം സ്വീകരിച്ചിട്ടില്ല.45 കോടി ഡോളര്‍ വിഹിതമായി ലഭിക്കണമെന്ന് ഇന്ത്യന്‍ ക്രിക്ക്റ്റ് ബോര്‍ഡ് ആവശ്യപ്പെട്ടുന്നു.
ഇന്ത്യയ്‌ക്ക ഇതുവരെ 57 കോടി ഡോളറാണ് വരുമാന വഹിതമായി ലഭിച്ചിരുന്നത്.ഇതാണ് പുതിയ പരിഷ്‌ക്കരണത്തില്‍ 29.3 കോടി ഡോളറായി കുറഞ്ഞത്.
ഇന്ത്യ ശക്തമായി എതിര്‍ത്ത സാമ്പത്തിക പരിഷ്‌ക്കാരവും ഭരണ പരിഷ്്്കാരവും പാസായ സാഹചര്യത്തില്‍ ഇന്ത്യ ചാമ്പന്‍സ്‌ട്രോഫിയി നിന്ന് വിട്ടുനിന്നേക്കും.
















