കോഴിക്കോട്: കാലിക്കറ്റ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ 24-ാമത് മാമ്പഴ പ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ്‌കോയ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. മെയ് മൂന്നു വരെ ഗാന്ധിപാര്‍ക്കിലാണ് പ്രദര്‍ശനം നടക്കുന്നത്. 30ന് വൈകിട്ട് നാലു മണിക്ക് മാമ്പഴ തീറ്റ മല്‍സരം നടക്കും. കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, അഡ്വ. എം. രാജന്‍, പി.കെ. കൃഷ്ണനുണ്ണിരാജ, എന്‍.ഇ. ബാലകൃഷ്ണ മാരാര്‍, കെ.ബി. ജയാനന്ദ്, കെ.വി. സക്കീര്‍ ഹുസൈന്‍, എം. എ. ജേക്കബ്, ആര്‍. രവി, കട്ടയാട്ട് വേണുഗോപാല്‍, എ.പി. വിജയരാഘവന്‍, അജിത് കുരീത്തടം, സി. രമേഷ് എന്നിവര്‍ സംസാരിച്ചു.
















