കോഴിക്കോട്: ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത് കേരളയുടെ 30-ാമത് സംസ്ഥാന സമ്മേളനം 28, 29, 30 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള ഹോമിയോ ദര്‍ശന്‍ പ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. 29ന് നടക്കുന്ന പ്രതിനിധി സമ്മേളനം വി.എസ്.ശിവകുമാര്‍ എംഎല്‍എയും 30ന് നടക്കുന്ന സംസ്ഥാന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ. എസ്. പ്രേംപ്രകാശ്, ഡോ. ബി. ഉണ്ണികൃഷ്ണന്‍ ബി.നായര്‍, ഡോ. പി.ഡി. സുമേഷ്, ഡോ. സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















