കോഴിക്കോട്: വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ ഭാരതത്തില്‍ സംസ് കൃത ഭാഷ പഠിക്കാനുള്ള കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് വിശ്വ സംസ് കൃത പ്രതിഷ്ഠാ നം കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ഡോ. എ. ത്യാഗരാജന്‍, പട്ടയില്‍ പ്രഭാകരന്‍, ടി.കെ. സന്തോഷ് കുമാര്‍, എം.സി. രതീഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.കെ എസ്. മേനോന്‍, പട്ടയില്‍ പ്രഭാകരന്‍ (രക്ഷാധികാരികള്‍), ഡോ. എ. ത്യാഗരാജന്‍ (പ്രസിഡന്റ്), പ്രൊഫ. പി.സി. ഉണ്ണിഅനുജന്‍ രാജ, കെ. ചിത്തരഞ്ജിതന്‍, ശ്രീമതി പീതാംബരന്‍ (വൈസ് പ്രസിഡന്റുമാര്‍), എം.സി. രതീഷ് (ജനറല്‍ സെക്രട്ടറി), വി. പ്രേമരാജന്‍, എ.കെ. ഷൈലേഷ് (സെക്രട്ടറിമാര്‍), പി. പി. വിജയരാഘവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















