മുംബൈ: ഇന്ത്യയുടെ നിതാ അംബാനിയെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി (ഐഒസി)ുടെ ഒളിമ്പിക് ചാനല്‍ കമ്മീഷന്‍ അംഗമാക്കി. ഇതിനു പുറമെ ഒളിമ്പിക് എഡ്യൂക്കേഷന്‍ അംഗവുമായി തെരഞ്ഞെടുത്തതായി ഐഒസി അറിയിച്ചു.
അമേരിക്കന്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ ലോറന്‍സ് ഫ്രാന്‍സിസ് പ്രോബസ്റ്റാണ് ഒളിമ്പിക് ചാനല്‍ കമ്മീഷന്‍ തലവന്‍. ഇന്ത്യയുടെ ആദ്യ വനിത ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയംഗമായ നിതയുള്‍പ്പെടെ 16 അംഗങ്ങളാണ് ഒളിമ്പിക് ചാനല്‍ കമ്മീഷനിലുളളത്. നിതയടക്കം 24 അംഗങ്ങളാണ് ഒളിമ്പിക് എജ്യൂക്കേഷന്‍ കമ്മീഷനിലുളളത്. 1976 ലെ ഒളിമ്പിക് ഹോക്കി സ്വര്‍ണ്ണമെഡലിസ്റ്റായ ന്യൂസിലന്‍ഡിന്റെ ബാറി ജോണ്‍ മെയ്‌സ്റ്റാണ് ഒളിമ്പിക് എഡ്യൂക്കേഷന്‍ കമ്മീഷന്‍ തലവന്‍.
അമ്പത്തിമൂന്നുകാരിയായ നിത അംബാനിയെ കഴിഞ്ഞ വര്‍ഷമാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയംഗമായി തെരഞ്ഞെടുത്തത്.
















