മുംബൈ: ട്വന്റി 20യില്‍ ഹര്ഭജന് 200 വിക്കറ്റ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് ഹര്ഭജന്. നേരത്തെ ആര്. അശ്വിനും അമിത് മിശ്രയുമാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.
കഴിഞ്ഞ ദിവസം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കിയാണ് ഹര്ഭജന് ഈ നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ട്വന്റി 20യില്‍ ഇതേവരെ 19 കളിക്കാര്‍ 200 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. തന്റെ 225-ാം മത്സരത്തില്‍ നിന്നാണ് ഹര്ഭജന് 200 വിക്കറ്റിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: