തിരുന്നാവായ: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കുംവേണ്ടി കൃഷിചെയ്യുന്ന തിരുന്നാവായയിലെ താമരക്കായലുകളിലെ ചെന്താമരകള്‍ കൊടുംചൂടിനെത്തുടര്‍ന്ന് നശിച്ചു.
കൊടയ്ക്കല്‍, ചെറിയ പറപ്പൂര്, പല്ലാര്‍, വലിയ പറപ്പൂര്, എടക്കുളം, തിരുന്നാവായ എന്നീ പ്രദേശങ്ങളിലെ താമരക്കായലുകളിലാണ് വേനല്‍ച്ചൂടില്‍ താമരകള്‍ ഉണങ്ങി നശിച്ചത്. ആയിരത്തോളം ഏക്കറുകളിലാണ് പ്രദേശങ്ങളില്‍ താമരക്കൃഷി ചെയ്യുന്നത്.
നാല്പതോളം കര്‍ഷകരാണ് ജീവിതോപാധിയായി താമരക്കൃഷി ചെയ്യുന്നത്. പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തുമാണ് കൃഷി ഇറക്കിയത്. വരള്‍ച്ച രൂക്ഷമായതോടെ ജല ലഭ്യത കായലുകളില്‍ കുറഞ്ഞതാണ് ഉണങ്ങാന്‍ കാരണം.
തിരുന്നാവായയിലെ ചെന്താമര ക്ഷേത്രങ്ങളിലേക്കു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നിനായും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്ക് താമരപ്പൂക്കള്‍ നല്കാന് താമര കര്‍ഷകര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ല. മരുന്നിനായി സമീപിക്കുന്നവര്‍ക്ക് ചെറിയതോതില്‍ മാത്രമേ താമര നല്കാനാകുന്നുള്ളെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിക്ക് സഹായം നല്കുന്ന യാതൊരു പദ്ധതികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: