മാനന്തവാടി: മോട്ടോർ തൊഴിലാളി ക്ഷേമനിധി വിതരണത്തിലെ അപാകതകൾ പരിഹരിച്ച് കാര്യക്ഷമമാക്കണമെന്ന് വയനാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘം(ബിഎംഎസ്സ് ) ജില്ലാവാർഷിക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു.കേരളത്തിലെ നല്ലൊരുവിഭാഗമാളുകൾ മോട്ടോർവാഹനമേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്.എന്നാൽ സംസ്ഥാനത്ത് മാറിമാറി വരുന്ന സർക്കാരുകൾ ഇവരുടെ ഉന്നമനത്തിനായുളള യാതൊരുനടപടികളും സ്വീകരിക്കുന്നില്ല. പിണാറായിവിജയന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലെത്തിയശേഷം മോട്ടോർ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പോലും സ്തംഭിച്ചമട്ടാണ്.ക്ഷേമപെൻഷനുകൾക്കായുളള ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും കോടിക്കണക്കിനു രൂപയുളള ക്ഷേമബോർഡ് കേവലം 156 പേർക്ക്മാത്രമാണ് പെൻഷൻ നൽകുന്നത്. തൊഴിലാളികളുടെ മരണാനന്തര സഹായം പോലും വിതരണംചെയ്യാത്ത സ്ഥിതിയാണ് നിലവിലുളളത്. ഈസാഹചര്യത്തിൽ കേരളത്തിലെ മോട്ടോർതൊഴിലാളികൾ ഒന്നടങ്കം വരാനിരിക്കുന്ന പ്രക്ഷോഭങ്ങളിൽ അണിനിരക്കണമെന്നും യോഗം ആഹ്വാനംചെയ്തു.കേരളാഓട്ടോറിക്ഷാ മസ്ദൂർഫെഡറേഷൻ സംസ്ഥാനവൈസ് പ്രസിഡന്റ് കെ.കെ.പ്രേമൻ യോഗം ഉദ്ഘാടനംചെയ്തു. സി.കെ.സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.പി.കെ.മുരളീധരൻ, സന്തോഷ്.ജി.നായർ,കണ്ണൻകണിയാരം,എ.കെ.വിനോദ്,സുനിൽകുമാർ.കെ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.കെ.സുരേന്ദ്രൻ(പ്രസിഡന്റ്),എ.കെ.വിനോദ്,ഇ.ആർ.ശശികുമാർ,ഷാജിമേപ്പാടി(വൈസ്പ്രസിഡന്റ്),സന്തോഷ്.ജി.നായർ (ജനറൽസെക്രട്ടറി ),ടി.കെ.ശശികുമാർ,കെ.പി.രാജൻ,
വേലായുധൻ കാട്ടിക്കുളം(സെക്രട്ടറി),വി.സി.രാഘവൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: