പാലക്കാട്: ശബ്ദമലിനീകരണ അവബോധദിനമായ നമുക്ക് ഇന്ന് വാഹനങ്ങളില്‍ ഹോണടിക്കാതിരിക്കാം.നിത്യേനയെന്നോണം വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
സംസ്ഥാനത്ത് ഒരു കോടിയിലധികം വാഹനങ്ങള്‍ ഇന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നുവച്ചാല്‍ മൂന്നിലൊരാള്‍ക്ക് ഒരു വാഹനം. താരതമ്യേന വരുമാനം കുറഞ്ഞവീടുകളില് പോലും ഒരു ഇരുചക്രവാഹനമെങ്കിലുമുണ്ട്.അതിനാല്‍ തന്നെ ഹോണ്‍ ഉണ്ടാക്കുന്ന ശബ്ദമലിനീകരണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്.
നഗര-ഗ്രാമഭേദമെന്യേ എയര്‍ഹോണ്‍ മുഴക്കി ചീറിപ്പായുന്ന ബസ്സുകള്‍ ഏറെയാണ്. ഇവക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ബോധവത്ക്കരണവും നടപടികളും എടുക്കുന്നുണ്ടെങ്കിലും അവയ്ക്ക് യാതൊരു കുറവുമില്ല. പരിശോധന കര്‍ശനമാക്കിയാലും നടപടി തഥൈവ.
കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്നവയാണിവ. ചെറുവാഹനങ്ങളെ ഭീഷണിപ്പെടുത്തി മറി കടക്കുന്നതിനാണ് എയര്‍ഹോണ്‍ ഉപയോഗിക്കുന്നത്.ഇവ അലറിപാഞ്ഞെത്തുമ്പോള് ഇരുചക്ര-മുച്ഛക്രവാഹനങ്ങള് താഴെ വഴിമാറും. പരിശോധന കര്‍ശനമാക്കിയിട്ടും ഫലമില്ലെന്നതാണ് വസ്തുത.
കേള്‍വി കുറവ്, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ്, പ്രമേഹം, ഹൃദ്രോഹം എന്നിവ അമിത ശബ്ദം കേട്ടാല്‍ ഉണ്ടാവുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്. മനുഷ്യന്റെ കേള്‍വിയെ മാത്രമല്ല ആരോഗ്യത്തെക്കൂടി അമിതശബ്ദം ബാധിക്കുന്നു. സാധാരണക്കാര്‍ക്ക് ഇവയെക്കുറിച്ച് ഇപ്പോഴും അജ്ഞതയാണ്.
ഇതേക്കുറിച്ച് ബോധവത്ക്കരണം നടത്താന്‍ ആര്‍ടിഒയു സര്‍ക്കാരും മുന്‍കയ്യെടുക്കേണ്ടതുണ്ട്. നിരന്തര ഹോണടി ശബ്ദ മലിനീകരണം മാത്രമല്ല ഒരു പരിധിവരെ അപകടങ്ങള്‍ക്കും കാരണമാവുന്നു.
ഹോണുകളെ സംബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പ് നിയമത്തില്‍ നിബന്ധനകള്‍ ഏറെയുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.നിയമവിരുദ്ധമായ എയര്‍ ഹോണുകള്‍ പല്ലപോഴും അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല.വാഹനങ്ങളില്‍ എയര്‍ഹോണ്‍ നിരോധിക്കപ്പെട്ടവയാണെങ്കിലും പലദീര്ഘദൂര ബസുകളിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.
പാലക്കാടു നിന്നും കോഴിക്കോട്, തൃശൂര്‍,പട്ടാമ്പി റൂട്ടുകളിലാണ് ഇവയുടെ ഉപയോഗം കൂടുതലായുള്ളത്.രണ്ടും മൂന്നും മിനിട്ട് ഇടവിട്ട് ബസുകള്ക്ക്പെര്മിറ്റ് നല്കുന്നതിനാലാണ് ഇവ അധികമായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: