നിലമ്പൂര്‍: ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ നിലമ്പൂരില്‍ മാലിന്യപ്രശ്നം രൂക്ഷമാകുന്നു. വിനോദസഞ്ചാരികളുടെ മുന്നില്‍ നിലമ്പൂരിന് ഇത് നാണക്കേടായി മാറുകയാണ്.
അഞ്ചുമാസം മുമ്പ് കൊട്ടിഘോഷിച്ച് മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ച നിലമ്പൂരില്‍ അഴിമതിക്കൊപ്പം മാലിന്യകൂമ്പാരങ്ങളും കൊതുകളും ഈച്ചകളും നിറഞ്ഞിരിക്കുന്നു. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങള്‍ ഭീതിയിലാണ്.
നഗരത്തിലെ പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ വീട്ടികുത്ത് റോഡുവരെ ചാക്കുകളില്ക്കെട്ടി നിക്ഷേപിച്ച വന്‍ മാലിന്യകൂമ്പാരങ്ങള്‍ പതിവ് കാഴ്ച്ചയാണ്. ബസ് സ്റ്റാന്‍ഡിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരും നൂറോളം ഓട്ടോറിക്ഷ ഡ്രൈവര്‍മാരും സമീപത്തെ കച്ചവടക്കാരും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ് നഗരസഭയുടെ മത്സ്യ-മാംസ മാര്‍ക്കറ്റും സുരക്ഷിതമല്ല. ചന്തക്കുന്ന് മാര്‍ക്കറ്റില്‍ മത്സ്യത്തിന്റെയും മാടുകളുടെയും അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടുന്നത് സമീപത്തുള്ള സ്വകാര്യ ഭൂമിയിലാണ്. കോടതിക്കു സമീപത്തും റബ്ബര്‍ ബോര്‍ഡിന്റെ റീജണല്‍ ഓഫീസിന് സമീപത്തും പുറത്തുനിന്നുള്ള കോഴി മാലിന്യങ്ങളും അറവുമാലിന്യവും ചാക്കുകണക്കിന് കൊണ്ടു തള്ളുന്നു. മാലിന്യം സംസ്കാരിക്കാന്‍ സ്വന്തമായൊരു പ്ലാന്റ് പോലും നഗരസഭക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: