Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പലപ്പുഴയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 10:49 pm IST
in Kerala

ആലപ്പുഴ: ചിട്ടിക്കമ്പനിയുടമയുടെ വീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്. ഇടുക്കി കീരിത്തോട് കുമരംകുന്നേല്‍ കുമാരന്റെ മകന്‍ കെ.കെ. വേണു(54) ഭാര്യ സുമ(50) എന്നിവരാണ് ദാരുണമായി മരിച്ചത്. ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സ്വയം ജീവനൊടുക്കിയതാണെന്ന തീരുമാനത്തിലെത്തിയത്. പൊള്ളലേല്‍ക്കുന്നതിന് തൊട്ടുമുമ്പ് വേണു നാട്ടിലെ സുഹൃത്തിന് ഫോണിലൂടെ നല്‍കിയ ആത്മഹത്യാ സന്ദേശവും പോലീസിന് ലഭിച്ചു.

സ്വയം പെട്രോളൊഴിച്ച വേണു തുടര്‍ന്ന് ഭാര്യയുടെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചെന്നാണ് പോലീസ് നിഗമനം. കസ്റ്റഡിയിലുള്ള ചിട്ടിസ്ഥാപനം ഉടമ അമ്പലപ്പുഴ കോമന കൃഷ്ണാലയത്തില്‍ സുരേഷ് ഭക്തവത്സലനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇയാളുടെ ശരീരത്തില്‍ തീപ്പൊള്ളലിന്റെ പാടുകളോ മറ്റു പരുക്കുകളോ കണ്ടെത്താനായില്ല.

ദമ്പതികളുടെ ശരീരത്തിലേക്ക് സുരേഷ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയിട്ടുണ്ടെങ്കില്‍ പ്രതിക്കും പൊള്ളലേല്‍ക്കേണ്ടതാണ്. ശരീരത്തില്‍ പെട്രോളൊഴിക്കുന്നതിന് മുമ്പായി വേണു നാട്ടിലെ സൃഹൃത്തിനെ ഫോണില്‍ വിളിച്ച് താന്‍ പറയുന്നത് റെക്കോഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. പണം കിട്ടിയില്ലെങ്കില്‍ തീകൊളുത്തി മരിക്കുമെന്ന ഈ ശബ്ദ സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

ദമ്പതികളെ ശനിയാഴ്ച വൈകിട്ടാണ് ചിട്ടിസ്ഥാപനം ഉടമയുടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ചിട്ടിസ്ഥാപനം ഉടമ സുരേഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നാണ് ഇരുവരുടെയും മരണമൊഴി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് ഇത് സാധൂകരിക്കുന്നില്ല. അടച്ചു പൂട്ടിയിട്ടില്ലാത്ത സിറ്റൗട്ടില്‍ പെട്രോളൊഴിക്കാന്‍ ചിട്ടി ഉടമ ശ്രമിച്ചാല്‍ അത് പ്രതിരോധിക്കാനോ രക്ഷപെടാനോ ശ്രമം ഉണ്ടാവണം.

വേദന അസഹ്യമായതിനുശേഷം മാത്രമാണ് ദമ്പതികള്‍ ഇരിപ്പിടം വിട്ടെഴുന്നേറ്റിരിക്കുന്നതെന്ന് ശരീരത്തിലെ പൊള്ളലിന്റെ അടയാളങ്ങളില്‍ നിന്ന് ഫോറന്‍സിക് വിദഗ്‌ദ്ധര്‍ അനുമാനിക്കുന്നു. മറ്റു മുറിവുകളൊന്നും വേണുവിന്റെയും സുമയുടെയും ശരീരത്തില്ല. സംഭവസമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് ചിട്ടിക്കമ്പനി ഉടമ സുരേഷ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ദമ്പതികളുടെ മരണമൊഴി പോലീസിനെ കുഴയ്‌ക്കുകയാണ്. സുരേഷ് നടത്തിയിരുന്ന ബി ആന്‍ഡ് ബി ചിട്ടിക്കമ്പനിയില്‍ നിന്ന് ചിട്ടി പിടിച്ച ഇനത്തില്‍ മൂന്നര ലക്ഷം രൂപയോളം വേണുവിന് ലഭിക്കാനുണ്ടായിരുന്നു. ഈ തുക നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വേണുവും ഭാര്യയും സുരേഷിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇയാള്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതെത്തുടര്‍ന്നാണ് ദമ്പതികളെ ശരീരത്തില്‍ തീ ആളിപ്പടരുന്ന നിലയില്‍ അയല്‍വാസികള്‍ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.