കൊച്ചി: പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ ധരിച്ചിരുന്ന മാല 1,15,000 രൂപയ്‌ക്ക് ലേലത്തില്‍ പോയി.
കൊച്ചി സ്വദേശി അരുണ്‍ പ്രഭാകറാണ് ലേലം കൊണ്ടത്. അരുണിനു വേണ്ടി മാത്യു ജോസ് ലേലംവിളിച്ചു. മോഹന്‍ലാലിന്റെ വെബ്‌സൈറ്റായ കംപ്ലീറ്റ് ആക്ടറിലെ ഇ കോമേഴ്‌സ്
േഫാറമായ ലാല്‍ സ്‌റ്റോര്‍ വഴി ഇ ലേലമാണ് നടന്നത്.
ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് മാല കൈമാറ്റം നടത്തി മോഹന്‍ലാല്‍ പറഞ്ഞു.
ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ മാല മോഹന്‍ലാല്‍ കൈമാറി.
















