പാലക്കാട്: സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ജില്ലയായിരുന്നിട്ടും വരള്ച്ചാവലോകനത്തിനായെത്തിയ കേന്ദ്രസംഘത്തോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് ഏറ്റവും കുറഞ്ഞതുക.
ജില്ലയിലെ മുഴുവന്‍ ഡാമുകളും ഇത്രയധികം വരള്‍ച്ച നേരിട്ട കാലമുണ്ടായിട്ടില്ല. കുടിവെള്ളത്തിനുപോലും ഡാമുകളില്‍ വെ്ള്ളമില്ലാത്ത സ്ഥിതിയാണ്. കിഴക്കന്മേഖലയിലാകട്ടെ എപ്പോള്‍ കൃഷിയിറക്കാന്‍ പറ്റുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. ജില്ലാ ഭരണകൂടത്തിന്റെ ഈ നിലപാടില്‍ കര്‍ഷക സംഘടനകള്‍ വ്യാപക എതിര്‍പ്പ് പ്രകടിപ്പിച്ചു. റവന്യൂ വിഭാഗത്തിന് 65 കോടി ആവശ്യപ്പെട്ടപ്പോള്‍ കൃഷിക്ക് ആവശ്യപ്പെട്ടത് കേവലം 28 കോടി. മൃഗസംരക്ഷണം, ജലസേചനം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് പോലും ഉയര്‍ന്ന തുകയാണ് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ക്കാകട്ടെ നെല്ലുസംഭരണയിനത്തില് സംസ്ഥാനം നല്‍കേണ്ട തുകപോലും അനുവദിച്ചിട്ടില്ല. അതേസമയം കേന്ദ്രം നല്കിയ തുകയും കൈമാറിയിട്ടിയില്ല. ഇക്കാര്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്.
ജില്ലയില്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ താപനില 39.5ആണ്. 2015ല്ഇത് 38 ആയിരുന്നു.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ 1600മില്ലി മീറ്റര്‍ ലഭ്യമാകേണ്ട സ്ഥാനത്ത് 1000 മില്ലി മീറ്റര്‍ മാത്രമാണ് 201617 വര്‍ഷത്തില്‍ ലഭിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണില്‍ 68 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് സാധാരണ ലഭിക്കുന്നത് 400 മില്ലിമീറ്റര്‍ ആണെങ്കില്‍ 2016 ലഭിച്ചിരിക്കുന്നത് 150 മില്ലിമീറ്റര്‍ മാത്രം. മൊത്തം 20 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 1,74,805 വൃക്ഷങ്ങളും ചെടികളും നശിച്ചിട്ടുണ്ട്. വരള്‍ച്ച മൂലംജില്ലയില് 17,479 കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നുണ്ട്. 28 കോടിയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. പാല് ഉത്പാദനത്തില്‍ ഒരുദിവസം 37000 ലിറ്ററിന്റെ കുറവാണ് വരള്‍ച്ചയെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 3833 ക്ഷീര കര്‍ഷകരെ ഇതു ബാധിക്കുന്നുണ്ട്.മത്സ്യകൃഷിയില്‍ ഏഴ് മുതല്‍ 10 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.മൊത്തം 568 മത്സ്യകര്‍ഷകരെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്.
ജില്ലാ ഭരണകാര്യാലയം സമര്‍പ്പിച്ച കണക്കുകള്‍, ഫോട്ടോകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ വരള്‍ച്ചയുടെ കാഠിന്യം മനസ്സിലാക്കുന്നതിന് സഹായകമായെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. ഇന്റര്‍ മിനിസ്റ്റിരിയല് ടിം ഫോര്‍ ഡ്രോട്ട് അസെസ്മെന്റ് ടിം ലീഡറും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശ്വിനി കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്റ്റര്‍ ഡോ: കെ. പൊന്നുസ്വാമി, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോരിറ്റി ചീഫ് എഞ്ചിനിയര്‍ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷന് ഡയറക്റ്ററേറ്റിലെ ഡയറക്റ്റര്‍ ആര്.തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്റ്റര്‍ ഗോപാല്‍ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട കേന്ദ്രസംഘമാണ് ജില്ലയില്‍ എത്തിയത്.കാര്‍ഷികമേഖലയോട് അവഗണന
ആവശ്യപ്പെട്ടത് നാമമാത്ര തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: