തിരുവനന്തപുരം : കേരളം സമ്പൂര്‍ണ്ണ സാക്ഷരതനേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 18ന്) തുടക്കം കുറിക്കും. ഒരാഴ്ച നീണ്ടുനില്ക്കുന്ന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും വൈകിട്ട് ആറ് മണിക്ക് അക്ഷരദീപം തെളിയിക്കലും സാക്ഷരത-തുല്യതാപഠിതാക്കളുടെ സംഗമവും നടക്കും. മുന്‍കാല സാക്ഷരത-തുല്യതാപഠിതാക്കളുടെ അനൗപചാരികവിദ്യാഭ്യാസ കൂട്ടായ്‌മ രൂപീകരിക്കല്‍, എല്ലാ വാര്‍ഡുകളിലും നിരക്ഷരതാനിര്‍മ്മാര്‍ജ്ജനസമിതി രൂപീകരണം, സാക്ഷരതാസര്‍വേ തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്. സംസ്ഥാനതലപരിപാടി 22ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
















