തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനക്കാര്യം പറഞ്ഞ് രണ്ടുപേരുടെ അക്കൗണ്ടില്‍ നിന്നും 20,000 രൂപ വീതം നഷ്ടമായി.
ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥയായ സിബിനയുടെയും മുക്കോല നിവാസിയായ യുവാവിന്റെയും പണമാണ് നഷ്ടമായത്.
ലയനവുമായി ബന്ധപ്പെട്ട് വിളിച്ചതാണെന്നും പറഞ്ഞ് പല സ്വകാര്യവിവരങ്ങളും ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്കില്‍ നിന്ന് 20,000 രൂപ പിന്‍വലിച്ചു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.
















