തിരുവനന്തപുരം: ഉഡുപ്പി പലിമാര്‍ മഠാധിപതി വിദ്യാധീശ തീര്‍ത്ഥ സ്വാമികള്‍ ഇന്ന് അനന്തപുരിയിലെ ശ്രീവരാഹം ശ്രീ ആഞ്ജനേയ ക്ഷേത്രം സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശത്തിനാണ് സ്വാമി തലസ്ഥനത്ത് എത്തുന്നത്. ഇന്ന് വൈകുന്നേരം 5ന് സ്വാമിയെ സ്വീകരിക്കല്‍. 6ന് സ്വാമിജിയുടെ തേവാര പൂജകള്‍, പാദകാണിക്ക. നാളെ രാവിലെ 7ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം. രാവിലെ 8 മുതല്‍ വൈകുന്നേരം 6വരെ ഗൃഹസന്ദര്‍ശനം. 19ന് രാവിലെ ശ്രീകൃഷ്ണ മഹാമന്ത്രയഞ്ജം. 10.30ന് മഹാപൂജ, ഉച്ചയ്‌ക്ക് 12.30ന് സമാരാധനയും മന്ത്രാക്ഷത സ്വീകാര്യവും.
















