തിരുവനന്തപുരം: ബിവറേജസ്് ഔട്ട്‌ലെറ്റ് സ്ഥാപിക്കന്നതിനെതിരെ രാജാജിനഗര്‍ കോളനി നിവാസികള്‍ ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ പനവിള ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തി. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ പനവിള മോഡല്‍ സ്‌കൂള്‍ റോഡിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കോളനികളിലൊന്നാണ് രാജാജിനഗര്‍ കോളനി. സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജാജിനഗറിനു സമീപം ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ വന്‍ ജനരോഷം ഉയരുകയാണ്. ഇതിന്റെ മുന്നോടിയായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ജാതിമതരാഷ്‌ട്രീയഭേദമെന്യേ ധര്‍ണ നടത്തിയത്.
ധര്‍ണ ലത്തീന്‍ കത്തോലിക്കാ അതിരൂപതാ വികാരി ഫാ.യൂജിന്‍ പെരേര ഉദ്ഘാടനം ചെയ്തു. അമ്മമാരുടെയും കുട്ടികളുടെയും മന:സമാധാനം കെടുത്തുന്ന സര്‍ക്കാരിന്റെ ഈ നയത്തെ ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന റോഡിനരികില്‍ ഒരുകാരണവശാലും ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യവില്പ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി കണ്‍വീനര്‍ ശരത്ത് അറിയിച്ചു.
















