തിരുവനന്തപുരം: വെഞ്ഞാറമൂട് വാമനപുരം കണിച്ചോട് വിദേശമദ്യശാല സ്ഥാപിക്കുന്നതിനെതിരെ ബിജെപി വാമനപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. വലിയകണിച്ചോട് ചേര്‍ന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വെള്ളനാട് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പെരുന്ത്രാഭഗവതി ക്ഷേത്രം, വാഴ്‌വേലിക്കോണം ദേവിക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും ആനച്ചല്‍ ഗവ.യുപിഎസും അംഗനവാടിയും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മദ്യശാല വരുന്നത്. ഇതോടെ പ്രദേശത്തെ സൈ്വര്യ ജീവിതവും ക്രമസമാധാനവും തകരാറിലാവും. മദ്യശാല വരുന്ന സ്ഥലം ബിജെപി വിജയിച്ച വാര്‍ഡുകളായതിനാലാണ് ഇടത് പക്ഷം ഭരിക്കുന്ന വാമനപുരം പഞ്ചായത്ത് മദ്യശാലയ്‌ക്ക് അനുമതി നല്‍കിയത്. ആനച്ചല്‍വാര്‍ഡ് മെമ്പര്‍ ദീപു, വാഴ് വേലികോണം വാര്‍ഡ് മെമ്പര്‍ ജയകുമാര്‍, രജികുമാര്‍, രമ്പു കണിച്ചോട,് ടി ഷൈജു സംസാരിച്ചു.
















