നാഗര്‍കോവില്‍: ജില്ലാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഏക റയില്‍വെ സ്‌റ്റേഷനായ കുഴിത്തുറ വെസ്റ്റ് സ്‌റ്റേഷനില്‍ ഇനിയും വികസനം എത്തിയില്ല. 1979 ഏപ്രില്‍ 14 ന് ഇതു വഴിക്ക് ആദ്യ തീവണ്ടി ഓടിയ കാലത്ത് നിര്‍മിച്ച ഒരു പഴയ സ്‌റ്റേഷന്‍ കെട്ടിടമല്ലാതെ മറ്റൊന്നും തന്നെ ഇവിടെയില്ല. എന്നാല്‍ ഇവിടെ വികസനത്തിന് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചതായാണ് റയില്‍വെ ഉദ്യോഗസ്ഥരുടെ കണക്ക്. മൂത്രപ്പുരയും കക്കൂസും ഇല്ലെന്നുമാത്രമല്ല രാത്രികാല യാത്രക്കാര്‍ക്ക് വേണ്ടുന്ന സുരക്ഷിതത്വവുമില്ല. മുപ്പത്തിഎട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സ്‌റ്റേഷനെ പ്രധാന സ്‌റ്റേഷനാക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും അന്നത്തെ കോണ്‍ഗ്രസ് എംപി അതിനെ അട്ടിമറിച്ചാണ് മാര്‍ത്താണ്ഡത്തേക്ക് കൊണ്ടുപോയി കുലിത്തുറ എന്ന പേരില്‍ മറ്റൊരു സ്‌റ്റേഷന്‍ സ്ഥാപിച്ചത്.ദേശീയപാതക്കരികിലുള്ള ഈ തീവണ്ടി നിലയത്തിന്‍ ദിവസേന നൂറുക്കണക്കിന് യാത്രക്കാരാണ് വന്നു പോകുന്നത്.ടിക്കറ്റ് വരുമാനത്തിലൂടെയും ഇരുചക്രവാഹന പാര്‍ക്കിങ് ഫീസിലൂടെയും ലക്ഷങ്ങളാണ് മാസവരുമാനമായി റയില്‍വേക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചതായാണ് റയില്‍വെ ഉപദേശസമിതി അംഗത്തിന് നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നത്.തീവണ്ടി നിലയത്തിലെ ഹാള്‍ട്ടിംഗ് ഏജന്റായ വനിത പ്രാഥമിക ആവശ്യത്തിനായി സമീപ വീടുകളെ ആശ്രയിക്കുമ്പോഴാണ് ഇല്ലാത്ത മൂത്രപ്പരയുടെ കണക്ക് റയില്‍വേ രേഖകളില്‍ കാണുന്നത്.
















