റ്റപ്പാലം: ലക്കിടി മുളഞ്ഞൂര്‍ ഈഞ്ഞോറമല്ലീശ്വര ക്ഷേത്ര പരിസരത്ത് ഉണ്ടായ അക്രമത്തില്‍ രണ്ട് ബി.ജെ.പി.പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു.14ന് രാവിലെയാണ് സംഭവം.
വിഷുവിനോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. ഈഞ്ഞോറ കോഴിചൂട്ടനില്‍ രാധാകൃഷ്ണന് (37) ചക്രായത്തില് മനു (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇടത്തെ കൈമുട്ടിനു താഴെയും, മുതുകിനും മാരകപരുക്കുപറ്റിയ രാധാകൃഷ്ണനെയും കഴുത്തിനു പുറകില്‍ വെട്ടേറ്റ മനുവിനെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.മലപ്പുറം രജിസ്ട്രേഷനുള്ള രണ്ടു കാറുകളിലാണു പ്രതികളായ നാലു പേര് ക്ഷേത്രപരിസരത്ത് എത്തിയതെന്ന് കമ്മിറ്റിക്കാര് പറഞ്ഞു.
യാതൊരു പ്രകോപനവും ഇല്ലാതെയാണു അക്രമം നടന്നത്് .ക്ഷേത്ര കമ്മിറ്റിയും സമീപത്തെകോറി മാഫിയകളും തമ്മില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന തര്‍ക്കമാണു അക്രമത്തിനു കാരണമെന്ന് പോലീസ് പറയുന്നു. വിഷുദിനത്തില്‍ മല്ലീശ്വര ക്ഷേത്രത്തില്‍ നിന്നും സമീപ ക്ഷേത്രത്തിലേക്കു പുറപ്പെടുന്ന വേല തടയുകയെന്ന ലക്ഷ്യത്തോടെയാണു പ്രതികള്‍ സ്ഥലത്തെത്തിയതെന്നു പറയുന്നു.
ക്ഷേത്ര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ രണ്ടുകാറുകളിലായി എത്തിയ പ്രതികള്‍ ക്ഷേത്രവും പരിസരവും മൊബൈനില് പകര്ത്താന്ശ്രമിച്ചപ്പോളാണ് വാക്കുതര്‍ക്കം ഉണ്ടായത്. വാക്കുതര്‍ക്കം കത്തികുത്തില്‍ സമാപിക്കുകയായിരിന്നു.കോറിക്കു സമീപം ക്രഷര്‍ യൂണിറ്റ്സ്ഥാപിക്കപിന്നത് ക്ഷേത്ര കമ്മിറ്റി നിയമപരമായി എതിര്‍ത്തതിലുള്ള ശത്രുതയുമാണു അക്രമത്തിന് കാരണമെന്നും ക്ഷേത്രകമ്മിറ്റി പറഞ്ഞു.വേങ്ങര സ്വദേശികളായ തസ്ലിന്ഷാ (33)മലപ്പുറംവേങ്ങര, മുജീബ്റഹ്മാന്‍(48),ഷാജഹാന്, മറ്റ് കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരെ അറസ്റ്റു ചെയ്തു.കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ കോങ്ങാട് പോലീസ് മുണ്ടൂരുനിന്നും പിടികൂടി ഒറ്റപ്പാലം പോലീസിനു കൈമാറി.
നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിനെതിരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ക്ഷേത്ര സംരക്ഷണ സമിതി ഇടപെടുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഹരിദാസ് പറഞ്ഞു. പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: