മുണ്ടക്കയം: വിഷുകണിക്കായി കൃഷ്ണന്‍മാര്‍ പിപണി കീഴടക്കി.
ഓടകുഴലേന്തി സുസ്മേര വദനനായി വഴിയോരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സാക്ഷാല്‍ ഭഗവാന്‍ ശ്രികൃഷ്ന്‍ തന്നെയെത്തിയപ്പോള്‍ വിശ്വാസികള്‍ പണത്തിനു മടിപറയാതെ വാങ്ങിക്കുകയായിരുന്നു.
പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച കൃഷ്ണ വിഗ്രഹങ്ങള്‍ മുണ്ടക്കയം ഉള്‍പ്പെടെ ജില്ലയിലെ വഴിയോരങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ചൈനിസ് മേളകളിലും സജീവമായിരുന്നു. വെളളയും കാര്‍വര്‍ണ്ണനായും കൃഷണന്‍ വിപണിയകീഴടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുളളില്‍ ലക്ഷകണക്കിനു രൂപയുടെ വിഗ്രഹങ്ങളാണ് ജില്ലയില്‍ വിറ്റഴിഞ്ഞത്.
150 മുതല്‍ 250രൂപ വരെയാണ് ഓരോ വിഗ്രഹങ്ങള്‍ക്കും ഈടാക്കിയത്. വഴിയോരവ്യാപാരികള്‍# പലതരത്തിലാണ് വില ഈടാക്കിയത്.ആസ്സാമില്‍ നിന്നാണ്.ആസ്സമില്‍നിന്നാണ് കേരളത്തിലേക്കു കൃഷ്ണ വിഗ്രഹങ്ങള്‍ എത്തിച്ചിരുന്നത്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഈ വര്‍ഷം കൃഷ്ണ വിഗ്രങ്ങള്‍ കൂടുതല്‍ വിറ്റഴിഞ്ഞതായി മുണ്ടക്കയത്തെ വ്യാപാരി ജോമോന്‍ പറഞ്ഞു.പ്ലാസ്റ്റര്‍ഓഫ് പാരിസില്‍ നിര്‍മ്മിച്ചതായതിനാല്‍ പലപ്പോഴും താഴെ വീണും മറ്റും നഷ്ടമുണ്ടാക്കിയെങ്കിലും വ്യാപാരത്തില്‍ വന്‍ ഉയര്‍ച്ച തന്നെയാണ് ഉണ്ടായതെന്നു ജോമോന്‍ പറഞ്ഞു.
















