ഇരിട്ടി: യുഡിഎഫ് എംഎല്‍എമാരായ സണ്ണി ജോസഫ്, കെ.സി.ജോസഫ് എന്നിവര്‍ക്കെതിരെ പ്രസ്താവനയുമായി സിപിഎം ഇരിട്ടി ഏരിയാകമ്മിറ്റി . യുഡിഎഫ് എംഎല്‍എമാരായ രണ്ടു പേരും തങ്ങളുടെ മണ്ഡലങ്ങളില്‍ നടന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനു ഇവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കാത്തതു ജനവിരുദ്ധ സമീപനമാണെന്നും ഇവര്‍ക്ക് വോട്ടു ചെയ്ത വോട്ടര്‍മാര്‍ വിമര്‍ശനപരമായി ഇത് വിലയിരുത്തണമെന്നും ഏറിയാകമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
മൂന്നു കോടിയോളം രൂപ മുടക്കിയാണ് മണ്ഡലങ്ങളുടെ മലമടക്കുകളിലും, ആറളം ഫാം അടക്കമുള്ള ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരും വൈദ്യുത വകുപ്പും നേതൃത്വം നല്‍കിയത്. യുഡിഎഫ് ഭരിക്കുന്ന ചില പഞ്ചായത്തുകളും ഇതിനെതിരെ മുഖം തിരിച്ചു നിന്നു. സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റ് കോളനിയായ ചാവശ്ശേരി പറമ്പില്‍ 139 കുടുംബങ്ങള്‍ അധിവസിക്കുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു വൈദ്യുത ബില്‍ കുടിശ്ശികയുടെ പേരില്‍ വിഛേദിച്ച കണക്ഷന്‍ എംഎല്‍എക്കു പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ നടന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയോടെയാണ് ഇത് പുനഃസ്ഥാപിച്ചിരിക്കുന്നത് . ഇപ്പോള്‍ നടന്നു വന്ന പദ്ധതിയുടെ പ്രവൃത്തി അവലോകനം ചെയ്യാനോ സഹായകരമായ നിലപാട് സ്വീകരിക്കാനോ രണ്ടു മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ തയ്യാറായില്ലെന്നും മട്ടന്നൂര്‍ പോലുള്ള മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ കാണിച്ച സഹകരണം ഇവര്‍ വിലയിരുത്തണമെന്നും തങ്ങള്‍ക്കു പറ്റിയ തെറ്റ് ജനങ്ങളോട് ഏറ്റുപറയാന്‍ ഇവര്‍ തയ്യാറാവണമെന്നും സിപിഎം ഏരിയാ സിക്രട്ടറി ബിനോയ് കുര്യന്‍ പ്രസ്തവായില്‍ ആവശ്യപ്പെട്ടു.
















