തിരുവനന്തപുരം : തലസ്ഥാനത്തെ യുവജനക്കൂട്ടായ്‌മയായ നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 16ന് തൈക്കാട് ഗാന്ധിഭവനില്‍ യുവാഗ്നി കലാലയമേള 2017 സംഘടിപ്പിക്കുന്നു. സാമൂഹിക സന്ദേശമുണര്‍ത്തുന്ന മത്സരങ്ങളും യുവജനസംവാദങ്ങളും യൂത്ത് അവാര്‍ഡ് വിതരണവും യുവാഗ്നിയില്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ പ്രജീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
16ന് ഉച്ചയ്‌ക്ക് 2ന് നടക്കുന്ന സമ്മേളനത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബി. ബിജു യുവാഗ്നി കലാലയമേള ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും യൂത്ത് അവാര്‍ഡ് ദാനവും ശശിതരൂര്‍ എം.പി. നിര്‍വ്വഹിക്കും. ഈ വര്‍ഷത്തെ നിര്‍ഭയ യൂത്ത് അവാര്‍ഡ് ഹോപ്പ് എന്ന സംഘടനയുടെ അമരക്കാരനായ മഹേഷ് പരമേശ്വരന്‍ നായര്‍ക്കും, മഹാരാഷ്‌ട്ര സ്വദേശി ഭീം കീര്‍ത്തി ബര്‍സിയ്‌ക്കും നല്‍കും.
















