തിരുവനന്തപുരം:നഗരസഭയില്‍ വിവിധക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷാഫോറം കിട്ടാനില്ലെന്ന് പരാതി. പെന്‍ഷനുകള്‍, ജനന മരണ രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫോറങ്ങള്‍ എന്നിവയാണ് നഗരസഭയിലെ വിവിധ സോണല്‍ ഓഫീസുകളില്‍ ലഭ്യമല്ലാതായത്. ഇതോടെ ആവശ്യക്കാര്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. എന്നാല്‍ കൗണ്‍സിലര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലേക്കാവശ്യമായ ഫോറങ്ങള്‍ മുന്‍കൂട്ടി വാങ്ങി ശേഖരിച്ചിരുന്നതിനാല്‍ ഫോറങ്ങളുടെ ക്ഷാമം പൊതുജനങ്ങളെ ഏറെ ബാധിച്ചില്ല. എങ്കിലും ചില കൗണ്‍സിലര്‍മാര്‍ ഫോറം മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കാറില്ലായിരുന്നു. ക്ഷാമം അനുഭവപ്പെട്ടതോടെ കണ്‍ൗസിലര്‍മാര്‍ ഈ വിവരം കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വൈകുന്നേരത്തോടെ നഗരസഭാ അധികൃതര്‍ ഫോറങ്ങള്‍ ലഭ്യമാക്കുകയായിരുന്നു.
















