തൃശൂര്‍: ആറുവയസുകാരന്‍ പ്രണവിന്റെ വിരലുകള്‍ തീര്‍ത്ത മേളപ്പെരുക്കം കാണികളില്‍ വിസ്മയമുണര്‍ത്തി. പഴയ നടക്കാവ് എരിഞ്ഞേരി കാര്‍ത്യായനി ക്ഷേത്രം പ്രതിഷ്ഠാദിനത്തില്‍ലാണ് ആറു വയസുകാരന്‍ പ്രണവ് പി.മാരാരുടെ നേതൃത്വത്തില്‍ നടന്ന തായമ്പക നടന്നത്. പ്രമുഖ മേളം കലാകാരനായ ആനന്ദപുരം കേളത്ത് സുന്ദരന്‍ മാരാരുടെ മകനാണ് ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ പ്രണവ്.
















