ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷനില്‍ കാലങ്ങളായി ഉണ്ടായിരുന്ന ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ദിശാബോര്‍ഡ് എടുത്തുമാറ്റിയതായി പരാതി. ഭാരതത്തിലെ ഏക ഭരതക്ഷേത്രമായ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ധാരാളം ഭക്തജനങ്ങള്‍ ഇറങ്ങേണ്ട സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബോര്‍ഡാണ് കാണാതായത്. കുറച്ചുകാലം മുമ്പുവരെ ബോര്‍ഡ് ഉണ്ടായിരുന്നതായി റെയില്‍വേ ജീവനക്കാര്‍ പറയുന്നു.
ശ്രീകൂടല്‍മാണിക്യം ഉള്‍പ്പെടെയുള്ള നാലമ്പലക്ഷേത്രങ്ങളിലേക്ക് എത്തുന്ന ആയിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനാണ് ഇരിങ്ങാലക്കുട. ഈ സ്റ്റേഷന്‍ വികസനത്തിന്റെ കാര്യത്തില്‍ ശക്തമായ അവഗണനയാണ് നേരിടുന്നത്. യാത്രക്കാരും നാട്ടുകാരും ശക്തമായ സമരപരിപാടികള്‍ നടന്നുവരുന്ന സമയത്താണ് ബോര്‍ഡ് കാണായത്.
കൂടല്‍മാണിക്യം ക്ഷേത്രം തുടങ്ങി അനവധി പ്രശസ്തങ്ങളായ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുടയിലെത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്.
















