ചാലക്കുടി: വിവാദങ്ങള്‍ക്കും,സമരങ്ങള്‍ക്കും വിട; ചാലക്കുടിയില്‍ വീണ്ടും വിദേശ മദ്യം എത്തി. ബീവറേജിന്റെ മദ്യ വില്‍പ്പനശാല നഗരസഭ മാര്‍ക്കറ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇവിടെ പ്രവര്‍ത്തനം തടയണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തെളിവെടുപ്പും മറ്റും പൂര്‍ത്തിയാക്കിയാണ് വില്‍പ്പന ശാല വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം റോഡരികിലുള്ള മദ്യശാലകള്‍ പൂട്ടിയതോടെ ചാലക്കുടി മണ്ഡലത്തില്‍ മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിയില്‍ മാത്രമാണ് മദ്യശാല പ്രവര്‍ത്തിച്ചിരുന്നത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ മദ്യം വില്‍പ്പന നടത്തിയിരുന്ന ചാലക്കുടി കുറച്ച് ദിവസമായി മദ്യ വിമുക്തമായിരിക്കുകയായിരുന്നു. എന്നാല്‍ ബീവറേജ് വില്‍പ്പന ശാല തുടങ്ങിയതോടെ മദ്യവിമുക്ത നഗരമെന്ന പേര് ചാലക്കുടിക്ക് വീണ്ടും നഷ്ടമായി.
















