പന്തളം: കുളനട പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. ബിജെപിയുടെ ഏഴംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് പന്തളം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ലിബി.സി.മാത്യുവിന് ചൊവ്വാഴ്ചകൈമാറി.തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 27ന് നോട്ടീസിന്മേല് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. രാവിലെ പത്തിന് പ്രസിഡന്റിനെതിരായ പ്രമേയവും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റിനെതിരായ പ്രമേയവും ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വോട്ടെടുപ്പും നടക്കും. ബിജെപി-ഏഴ്, എല്‍ഡിഎഫ്-അഞ്ച്, യുഡിഎഫ്-നാല് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പഞ്ചായത്തിലെ ഭരണസ്തംഭനവും അഴിമതിയും ആരോപിച്ചാണ് ബിജെപിയുടെ അവിശ്വാസ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: