പത്തനംതിട്ട: കോന്നി ടൗണില്‍ ഗതാഗത നിയന്ത്രണത്തിന് പോലീസോ ഹോം ഗാര്‍ഡോ എത്താതിരുന്ന സാഹചര്യത്തില്‍ ചുമതല നാട്ടുകാര്‍ ഏറ്റെ ടുത്തു. പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി പ്രധാന കവലയില്‍ രാവിലെ ഗതാഗതക്കുരുക്ക് പതിവാണ്. എന്നാല്‍ മിക്കദിവസങ്ങളിലും ഇവിടെ നിയന്ത്രണത്തിന് പോലീസ് എത്താറില്ല. ഇന്നലെ രാവിലെ 11 മണിയോടെ ഉണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. സഹായിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഒപ്പം കൂടി . പൊതുജനങ്ങളുടെ ഗതാഗത നിയന്ത്രണം ചിലവാഹന ഡ്രൈവര്‍മാര്‍ അവഗണിച്ചത് അപകട ഭീഷണിയും ഉയര്‍ത്തി.മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും വലിയ ഗതാഗത കുരുക്കാണ് കോന്നിയില്‍ അനുഭവപ്പെടുന്നത്. ഹോം ഗാര്‍ഡിന്റെ സേവനം ലഭ്യമാകുന്ന ദിവസങ്ങളില്‍ ഒരു പരിധി വരെ കുരുക്കൊഴിവാക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ പോലീസ് ചുമതല ഏല്ക്കുന്ന ദിവസങ്ങളില്‍ അനുഭവം മറിച്ചാണെന്നും നാട്ടുകാര്‍ പറയുന്നു. പെറ്റിക്കേസുകളുടെ ക്വോട്ടാ തി കയ്ക്കാന്‍ വാഹന പരിശോധനയില്‍ മാത്രം ശ്രദ്ധിക്കുന്ന പോലീസ് കോന്നി ടൗണിലെ ഗതാഗത നിയന്ത്രണത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. പ്രധാന കവലയില്‍ ഉണ്ടായി രുന്ന ട്രാഫിക്ക് ഐലന്റ് ബലക്ഷയത്തെ തുടര്‍ന്ന് നീക്കം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്ങിലും പുനസ്ഥാപിച്ചിട്ടില്ല. കടത്തിണ്ണകളാണ് ഗതാഗത നിയന്ത്രണത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: