അടൂര്‍:ഏനാത്ത് ബെയ്ലി പാലത്തിന്റെ ഇരുകരകളിലേയുംഅപ്രോച്ച് റോഡിന്റെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ഹംബ് അശാസ്ത്രീയമെന്ന് പരാതി.വാഹനങ്ങളുടെ അടിവശം ഹമ്പില്‍ തട്ടുന്നതായാണ് ആക്ഷേപം.
ബെയ്ലി പാലം ഉദ്ഘാടനത്തിനു ശേഷം ചൊവാഴച മുതല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനായി തുറന്നു കൊടുത്തു.ഏനാത്ത് ഭാഗത്തെ അപ്രോച്ച് റോഡിലെ ഹംബില്‍ വാഹനങ്ങളുടെ അടിത്തട്ടിഓയില് ലീക്കുണ്ടായി പാലത്തില്‍ വിഴുന്നു.ഇത് പാലത്തില്‍ കൂടി കടന്നു പോകുന്ന ഇരുചക്രവാഹനങ്ങളടക്കം തെന്നി മാറുന്നതിനു കാരണമായി.ഇതുമൂലം വാഹനങ്ങള്‍ പാലത്തിലൂടെ പതുക്കെ പോകുന്നത്. ഇത് ഗതാഗത കുരുക്ക് ഇരുകരകളിലും ഉണ്ടാക്കുന്നു .
ഹംബുകള്‍ അശാസ്ത്രിയമായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ മിക്കവാഹനങ്ങളും ഹംബുകള്ക്ക് സമീപം യാത്രക്കാരെ ഇറക്കിയതിനു ശേഷം ഹംബ് കയറി യിറങ്ങി വീണ്ടും വാഹനം നിറുത്തി യാത്രക്കാരെ തിരികെ കയറ്റി കൊണ്ടു പോകുന്ന സ്ഥിതിയാണ്.ഇതുംഗതാഗത തടസത്തിന് ഇടയാക്കുന്നു
.കഴിഞ്ഞ ദിവസം ഉണ്ടായ ഗതഗത കുരുക്ക് കാരണം വാഹനങ്ങള്‍ മണിക്കുറുകളോളം ഇരുകരകളിലും ക്യുവില്‍ കിടക്കേണ്ടിവന്നു.ഏനാത്തെ ജംഗ്ഷനിലേക്ക് അടുര്‍,മണ്ണടി,പട്ടാഴി,ഏഴംകുളം എന്നി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഒന്നിച്ച് അപ്രോച്ച്റോഡില്‍ പ്രവേശിച്ചത് വാഹനക്യു കൂടാന്‍ കാരണമായി
.ഇന്നലെ മുതല്‍ ഈ ഭാഗങ്ങളില്‍ നിന്നുമുള്ളവാഹനങ്ങള് അപകടം സംഭവിച്ച പാലത്തിന്റെ വടക്കു ഭാഗത്ത് കൂടിഅപ്രോച്ച് റോഡിലേക്ക് പ്രവേശിക്കുന്നതിനു ക്രമികര ണം ഉണ്ടായത് ഗതഗത കുരുക്ക് കുറയുന്നതിനു ഇടയാക്കി പതിനഞ്ച് കി.മി വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ പോകാവു എന്ന നിയന്ത്രണംതെറ്റിച്ച് ചില വാഹനങ്ങള്‍ വരുന്നത് പൊടിശല്യത്തിനു ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: