തിരുവല്ല: പുതിയ ഗതാഗത മന്ത്രി അധികാരത്തിലേറിയിട്ടും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകളും ജീവനക്കാരുമില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു.പലറൂട്ടുകളിലും ആളുകളെ കുത്തിനിറച്ചാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.സ്വകാര്യ ബസ് ഉടമകളെ സഹായിക്കാന്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നതും സ്ഥിരം കാഴ്ചയാണ്.
ജില്ലയിലെ ഒരു പ്രമുഖ തൊഴിലാളിയൂണിയന്‍ നേതാവിന്റെ ഒത്താശയിലാണ് സ്വകാര്യ ബസ് ലോബി കെഎസ്ആര്‍ടിസിയെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നത്.ഇയാളുടെ മേല്‍നോട്ടത്തില്‍ കോടികള്‍ വര്‍ഷാവര്‍ഷം ഒഴുക്കാനും ബസ് മുതലാളിമാര്‍ക്ക് മടിയില്ല.സര്‍ക്കാര്‍ ഏതു തന്നെ വന്നാലും ഇദ്ദേഹത്തിന്റെ സ്വാധീനത്തിന് കുറവില്ല.സ്വകാര്യ ബസ് സര്‍വ്വീസുകളുടെ സൗകര്യത്തിന് കെഎസ്ആര്‍ടിസിയെ സര്‍വീസിന് ഇറക്കുകയാണ് ഇയാളുടെ ചുമതല.രേഖകളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഏകദേശം ആനുപാദികമാണെങ്കിലും അടിയന്തര ലീവും,സ്പെഷ്യല്‍ സര്‍വീസുകളുടെ ക്രമീകരണവും വരുമ്പോള്‍ പല ഡിപ്പോകളും സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നു.പത്തനംതിട്ടയിസ് 89 ബസുകളിലായി 88 എട്ട് സര്‍വീസുകള്‍ ഇപ്പോള്‍ നടത്തിവരുമ്പോള് ജീവനക്കാരുടെ കുറവ് കാര്യമായി ബാധിക്കുന്നു.താല്കാലിക തസ്തികകള്‍ അടക്കം 215 കണ്ടക്ടര്‍ ,200 ഡ്രൈവര്‍ എന്നിങ്ങനെയാണ് ജീവനക്കാര്‍.ശബരിമല അടക്കം പ്രധാന സര്‍വീസുകള്‍ നടത്തുന്ന അവസരത്തില്‍ ജീവനക്കാരുടെ കുറവ് ഇവിടെ കാര്യമായി ബാധിക്കുന്നു.അടൂരില്‍ 62 ബസുകള്‍ ഉപയോഗിച്ച് 59 സര്‍വീസുകളാണ് നടത്തിവരുന്നത്.പന്തളത്ത് 23 ഷെഢ്യൂളുകള്ക്കായി 22 ബസുകളും,തിരുവല്ലയില്‍ 69 ഷെഡ്യുളിന് 75 ബസുകളും സര്‍വീസ് നടത്തുന്നു.മല്ലപ്പള്ളിയില്‍ 37 ബസുകളിലായി 38ഷെഡ്യൂളുകളാണ് നടത്തുന്നത്.റാന്നിയില്‍ 16 ഷെഡ്യൂളുകളില്‍ 17 ബസുകളും കോന്നിയില്‍ 11 ബസുകളിലായി 12 ഷെഡ്യുളുകളും നടത്തുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശ വാദം.എന്നാല്‍ പലയിടത്തും ഭൂരിഭാഗം വണ്ടികളും കട്ടപ്പുറത്താകുന്നതാണ് സ്ഥിരം കാഴ്ച.സ്വകാര്യ ബസുകളെ സഹായിക്കാന്‍ ചില ഉന്നതരുടെ ഒത്താശയൊടെയാണ് കെഎസ്ആര്‍ടിസിയെ ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: