മല്ലപ്പള്ളി: ദിനം പ്രതി നിരവധി ആളുകള്‍ ആശ്രയിക്കുന്ന മല്ലപ്പള്ളി കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ ആവശ്യാനുസരണം ബസുകളില്ലാത്തത് സര്‍വീസുകളെ ബാധിക്കുന്നു. ആകെയുള്ള 38 ഷെഡ്യൂളുകള്‍ക്കായി 37 ബസുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ബസുകളുടെ അപര്യാപ്തതമൂലം 32 ഷെഡ്യൂളുകള്‍ മാത്രമാണ് രണ്ടുമാസത്തിലേറെയായി സര്‍വീസ് നടത്താന്‍ കഴിയുന്നതെന്ന് അധികാരികള്‍ പറയുന്നു.ഇക്കാരണത്താല്‍ വിവിധ ഇടങ്ങളിലേക്ക് പോകുന്ന നിരവിധിയാത്രക്കാരാണ് വലയുന്നത്.
ഐഎച്ആര്‍ഡി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും ഇക്കാരണത്താത്താല്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.താളം തെറ്റിയ മല്ലപ്പള്ളി കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎല് എ,എംപി തുടങ്ങിയ ജനപ്രതിനിധികളുടെ മുന്നില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.റാന്നി–ചങ്ങനാശേരി ബസുകളും തിരുവല്ല, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കുമുള്ള ബസുകളുമാണ് മിക്കപ്പോഴും മുടങ്ങുന്നത്.കാലപ്പഴക്കം ചെന്ന ബസുകള്‍ അടുത്തിടെ പൊളിക്കുന്നതിനായി ഇവിടെനിന്നു കൊണ്ടുപോയിരുന്നു. എന്നാല്‍, ഇതിനു പകരമായി സര്‍വീസുകള്‍ക്കാവശ്യമായ ബസുകള്‍ ലഭിക്കാത്തതാണ് ഡിപ്പോയെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ചട്ടമനുസരിച്ച് 10 ബസുകള്‍ക്ക് ഒരെണ്ണം റിസര്‍വ് ബസായി വേണമെന്നിരിക്കെ അതും ലംഘിക്കപ്പെട്ടിരിക്കുകയാണ്.ഷെഡ്യൂളുകളില്‍പ്പെട്ട ബസുകളില്‍ ഏതെങ്കിലുമൊന്ന് തകരാറിലായാല്‍ പകരം സര്‍വീസ് നടത്തുന്നതിന് ബസില്ലാത്ത അവസ്ഥയാണ്. ബസുകളുടെ കാലപ്പഴക്കംമൂലം മിക്കപ്പോഴും ഒന്നിലധികം ബസുകള്‍ തകരാറിലാകുന്നതു സ്ഥിരം സംഭവവുമാണ്.്.സമീപകാലത്ത് തുടങ്ങിയ റാന്നി–ചങ്ങനാശേരി സര്‍വീസ് നിലയ്ക്കുന്നത് സ്വകാര്യബസുകളുടെ കുത്തകയായ റൂട്ടില്‍ ഇത്തരക്കാരെ സഹായിക്കാനുള്ള നീക്കമായാണ് കെഎസ്ആര്‍ടിസി അധികാരികള്‍ നടത്തുന്നതെന്ന ആക്ഷേപവും നിലനില്ക്കുന്നു. ബസുകളുടെ തകരാര്‍ പലപ്പോഴും ഗ്രാമീണമേഖലയിലുള്ളവരെയാണ് ദുരിതത്തിലാക്കുന്നത്. കെഎസ്ആര്‍ടിസിക്കു നല്ല വരുമാനം നേടിക്കൊടുക്കുന്ന സര്‍വീസുകളാണ് ബസുകളുടെ കുറവുമൂലം നഷ്ടം നേരിടുന്നത്. കൂടുതല്‍ ബസുകള്‍ ഡിപ്പോയ്ക്ക് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍ മല്ലപ്പള്ളി ഡിപ്പോയെ തഴയുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വകാര്യ ബസുകളെ സഹായിക്കാ നാണെന്നാണ് പ്രധാന ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: