തിരുവനന്തപുരം : നിരോധിച്ച 22.5 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം രാത്രിയില്‍ നിരോധിച്ച ഇന്ത്യന്‍ കറന്‍സി കൈമാറുമെന്ന് മെഡിക്കല്‍ കോളേജ് സിഐ ബിനുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് പട്ടം തേക്കുംമൂട് പാലത്തിനുസമീപം ഇന്നോവ കാറിലെത്തിയ സംഘം കാര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. പരിശോധനയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ 1000ന്റേയും 500 ന്റെയും 22.5ലക്ഷം രൂപയുടെ കറന്‍സി കണ്ടെത്തുകയായിരുന്നു. മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ രജിസ്റ്റര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അനേ്വഷണത്തില്‍ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. എസ്‌ഐ ഗിരിലാല്‍, അഡീഷണല്‍ എസ്‌ഐ സാബു, ക്രൈം എസ്‌ഐ ബാബു എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















