തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ തട്ടുകടക്കാരന്‍ ചവിട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയും. കാട്ടാക്കട അപ്പുവെന്ന ആളെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ മന:പൂര്‍വ്വമല്ലാത്ത നരഹത്യ നടത്തിയെന്ന കേസിലെ പ്രതി ആല ബിനു എന്ന ബിനുവിനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009ല്‍ കാട്ടാക്കട പോലീസാണ് പ്രതിയെ പിടികൂടിയത്. മരണപ്പെട്ട അപ്പു കാട്ടാക്കടയില്‍ തട്ടുകട നടത്തുന്ന ആളായിരുന്നു. ഇയാളുടെ മകനുമായി ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ആല ബിനു അപ്പുവിന്റെ അടിവയറ്റില്‍ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. ഇയാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിക്കുകയായിരുന്നു.
















