പേട്ട: വെണ്‍പാലവട്ടം ഗുരുജി സേവാസമിതിയുടെ മംഗല്യസഹായം കരിക്കകം ചാരുംമൂട് പുതുവല്‍വീട്ടില്‍ രാജേന്ദ്രന്‍-ഉഷാകുമാരി ദമ്പതികളുടെ മകള്‍ വിനീതയെ തേടിയെത്തി. 24 ന് കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ വിനീത മംഗല്യവതിയാകും. ചടങ്ങില്‍ നിര്‍ദ്ദന രോഗികള്‍ക്കുളള ചികിത്സാ സഹായവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കും. നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് മംഗല്യസഹായം നല്‍കുന്നതില്‍ സജീവ സാന്നിധ്യമാണ് ഗുരുജി സേവാസമിതി നടത്തി വരുന്നത്. 2011 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സമിതി ഇതിനോടകം പത്ത് പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിട്ടുണ്ട്. വിവാഹം സംബന്ധിച്ചുളള ചെലവുകള്‍ പൂര്‍ണ്ണമായും സമിതിയാണ് വഹിക്കുന്നത്. വിനീതയുടെ വിവാഹ കാര്യങ്ങള്‍ക്കായി സമിതി സ്വാഗതസംഘം രൂപീകരിച്ചു. വെണ്‍പാലവട്ടം ക്ഷേത ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പ്രശാന്തിന്റെ നേതൃത്വത്തില്‍ സ്വാഗതസംഘ രൂപീകരണത്തില്‍ രക്ഷാധികാരിമാരായി എസ്.ശിവലാല്‍, ആനയറ ജി.അനില്‍, ഡി.ജി.കുമാരന്‍, എം.എസ്.ശ്യാം എന്നിവരേയും പ്രസിഡന്റ് വി.ആര്‍.ഷിജു, വൈസ്പ്രസിഡന്റ് സജു, സെക്രട്ടറി എം.എല്‍.രഞ്ജിത്, ജോയിന്റ് സെക്രട്ടറി ശിവരാജ്, ട്രഷറര്‍ സന്ദീപ് തുടങ്ങി അന്‍പത്തിയൊന്ന് പേരടങ്ങുന്ന സമിതിയെ തെരഞ്ഞെടുത്തു.
















