ഓമല്ലൂര്‍:ഊപ്പമണ്ണില്‍ മദ്യവില്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ ആരംഭിച്ച സമരം 10 ദിവസം പിന്നിട്ടു. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിനു വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇന്നലെ നടന്ന സമ്മേളനം ഫാ.ജോര്‍ജ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് തൈച്ചേരില്‍, ഫാ.എബി സ്റ്റീഫന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അഭിലാഷ്, ബോസ് ചെറിയാന്, അഭിലാഷ് ഓമല്ലൂര്‍, തമ്പിക്കുട്ടി ജോഷ്വ, ബിനു ടി.ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: