പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പടേനി മഹോത്സവത്തിന് 14ന് ചൂട്ടുവയ്ക്കുമെന്ന് ക്ഷേത്ര ദേവസ്വം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൂട്ടുവയ്പ്പിനു ശേഷം ഐക്കാട്ടു കുടുംബത്തില്‍ നിന്നും കൊണ്ടു വരുന്ന നാളീകേരം മുറിച്ച് അതില്‍ അക്ഷതവും തുളസിപ്പൂവും ഇട്ട് ക്ഷേത്ര മേല്‍ശാന്തി പത്തുനാള്‍ നീളുന്ന പടേനിയുടെ ഫലം പറയും. 15ന് രാത്രി 9ന് പച്ചത്തപ്പ് കൊട്ടി ഭഗവതിയെ വിളിച്ചിറക്കും. 16 മുതല്‍ 21 വരെ രാത്രി 11ന് പടേനി ആരംഭിക്കും. 19ന് അടവി പടേനിയും 21ന് വല്ല്യപടേനിയും നടക്കും. 22ന് പള്ളിയുറക്കം. 23ന് രാവിലെ 9ന് പകല്പടേനി, 11 ന് നവകം ശ്രീഭൂതബലി, വൈകിട്ട് 4ന് എഴുന്നെള്ളത്ത്, രാത്രി 11ന് എഴുന്നെള്ളത്തും വിളക്കും, 12ന് കൊട്ടിക്കേറ്റ്.
16 മുതല്‍ പടേനിക്ക് മുന്‍പ് വിവിധ കലാപരിപാടികള്‍ നടക്കും.
16ന് വൈകിട്ട് 7.30ന് മൃദംഗ അരങ്ങേറ്റം, 8 ന് അരങ്ങേറ്റ കച്ചേരി, 17ന് വൈകിട്ട് 7ന് നൃത്ത ന്യത്യങ്ങള്, 18ന് രാത്രി 8ന് ഗാനമേള, 19ന് രാത്രി 8ന് നൃത്തനൃത്യങ്ങള്‍, 20ന് രാത്രി 8ന് സംഗീത കച്ചേരി, 21ന് രാത്രി 7.15ന് സാംസ്കാരിക സമ്മേളനം എഡിഎം അനു ആര്.നായര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് അദ്ധ്യക്ഷനാകും. രാമന്നായര് ആശാന് പുരസ്ക്കാരം ഗോപാലകൃഷ്ണന് വൈദ്യന് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള നല്‍കും. കുറ്റൂര്‍ പ്രസന്നകുമാര്‍, കെ.കെ.ബാലകൃഷ്ണന്, എം.ആര്.ഗോപിനാഥന് എന്നിവര്‍ പ്രസംഗിക്കും. 8ന് ഗാനമേള, 23ന് രാത്രി 8ന് ഗാനമേള, 12.30ന് നൃത്തനാടകം എന്നിവ നടക്കും.
പത്രസമ്മേളനത്തില്‍ ക്ഷേത്ര ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണന്, ഖജാന്‍ജി വി.മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: