പത്തനംതിട്ട:പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും പരിശോധിക്കുന്നതിന് സംസ്ഥാനതലത്തിലും ജില്ലാ തലങ്ങളിലും പ്രത്യേക സമിതികള്‍ രൂപീകരിക്കുമെന്ന്് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. ഏനാത്ത് സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മൂവായിരം പാലങ്ങളും പരിശോധിപ്പിച്ചുകഴിഞ്ഞതായും ഇവയില്‍ 800 എണ്ണം കലുങ്കുകളാണ്. ബാക്കിയുള്ള 2200 പാലങ്ങളില്‍ 614 എണ്ണത്തിന് സുരക്ഷാ പ്രശ്നങ്ങളില്ല. 600 പാലങ്ങള്‍ക്ക് അറ്റകുറ്റുപ്പണികള്‍ ആവശ്യമാണ്. ബാക്കിയുള്ള 1214 പാലങ്ങള്‍ അപകടാവസ്ഥയിലുള്ളവയാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിര്‍മിച്ചിട്ടുള്ള പാലങ്ങള്‍ ഒന്നുംതന്നെ കാര്യമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ല എന്ന വസ്തുത നിലനില്ക്കുന്നു. അപകടങ്ങളുണ്ടാകുമ്പോള്‍ നടപടികളെടുക്കുന്നതിനു പകരം ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുത്. പാലങ്ങള്‍ മൂന്നുമാസത്തിലൊരിക്കലെങ്കിലും പരിശോധിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബെയ്ലി പാലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ സൈന്യവും കെഎസ്ടിപിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി പറഞ്ഞു. ഏനാത്ത് നിര്‍മിച്ച ബെയ്ലി പാലത്തിന്റെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഏനാത്തെ പഴയ പാലം ആഗസ്റ്റോടെ ഗതാഗത യോഗ്യമാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ പണികള്‍ പുരോഗമിക്കുന്നത്.
നിര്‍മാണത്തിലെയും പരിപാലനത്തിലെയും അപാകതയാണ് ഏനാത്ത് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ സംസ്ഥാനത്ത് ഇനി ഉണ്ടാകാന്‍ പാടില്ല. നദികളിലെ മണലൂറ്റുകാര്ക്കെതിരെയും നിര്‍മാണത്തില്‍ അപാകത വരുത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്എന്നും.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: