കോഴഞ്ചേരി: തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടാദശപുരാണജ്ഞാനയജ്ഞം 15ന് ആരംഭിക്കും. രാവിലെ 10 ന് പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ്മരാജ ഉദ്ഘാടനം ചെയ്യും. ആചാര്യ ഡോ. എസ്. രാമകൃഷ്ണശര്മ്മ മുഖ്യപ്രഭാഷണം നടത്തും. മാലക്കര 237-ാം നമ്പര്‍ എന്‍എസ്എസ്കരയോഗം പ്രസിഡന്റ് രതീഷ് ആര്. മോഹന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റ്റി.എസ്. സോമരാജപ്പണിക്കര്‍ ആശംസയും, സെക്രട്ടറി എസ്. ജയകുമാര്‍ സ്വാഗതവും, അഷ്ടാദശപുരാണജ്ഞാനയജ്ഞസമിതി കണ്‍വീനര്‍ കെ.െക.രാധാകൃഷ്ണന് നായര്‍ നന്ദിയും രേഖപ്പെടുത്തും. 25 വരെ നടക്കുന്ന യജ്ഞത്തിന്റെ ആചാര്യന് മംഗലാപുരം ആസ്ഥാനമായുള്ള ഫൗണ്ടേഷന് ഫോര്‍ ഇന്ത്യന്‍ സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടര്‍ ഡോ. എസ്. രാമകൃഷ്ണശര്മ്മയാണ്.
18 മഹാപുരാണങ്ങളെപ്പറ്റിയും യജ്ഞവേദിയില്‍ പ്രഭാഷണം നടത്തും.15 ന് വൈകുന്നേരം 3 മണിക്ക് ബ്രാഹ്മപുരാണം, 16 ന് ഉച്ചയ്ക്ക് 1.30 മുതല്‍ പദ്മപുരാണം, വൈകുന്നേരം 4 ന് വിഷ്ണുപുരാണം, രാത്രി 7.30 മുതല്‍ -ശിവ (വായു) പുരാണം, 17 ന് രാവിലെ 10 ന് ഭാഗവതപുരാണം, വൈകുന്നേരം 3 ന് – നാരദീയപുരാണം, രാത്രി 7.30 ന് മാര്‍ക്കണ്ഡേയപുരാണം, 18 ന് വൈകുന്നേരം 3 ന് ആഗ്നേയപുരാണം, രാത്രി 7.30 ന് ഭവിഷ്യപുരാണം, 19 ന് രാവിലെ 10 ന് ബ്രഹ്മവൈവര്ത്തനപുരാണം, വൈകുന്നേരം 3.30 മുതല്‍ ലിംഗപുരാണം, 20 ന് ഉച്ചയ്ക്ക് 1.30 മുതല്‍ വാരാഹപുരാണം, വൈകുന്നേരം 4 മുതല്‍ സ്കന്ദപുരാണം, 21 ന് രാവിലെ 10 മുതല്‍ വാമനപുരാണം, ഉച്ചയ്ക്ക് 1.30 മുതല്‍ കൂര്‍മ്മപുരാണം, വൈകുന്നേരം 4 മുതല്‍ മത്സ്യപുരാണം, 22 ന് ഉച്ചയ്ക്ക് 1.30 മുതല്‍ ഗരുഡപുരാണം, വൈകുന്നേരം 4 മുതല്‍ ബ്രഹ്മാണ്ഡപുരാണം എന്നി ങ്ങനെയാണ് സമയക്രമം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447408260, 8301083950 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: