പെരിന്തല്‍മണ്ണ: കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കാന്‍ വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഇടതുവലത് മുന്നണികള്‍ ജില്ലയിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തിന്റെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശിന്റെ റോഡ് ഷോ പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീം മതന്യൂനപക്ഷത്തിനെ പ്രീണിപ്പിക്കാന്‍ മത്സരിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ വോട്ട് ബാങ്കിന് വേണ്ടി യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍..രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്.രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: