റാന്നി: റാന്നി ടൗണിലെ മാലിന്യ നിക്ഷേപം ഇവിടെ എത്തുന്നവരെ വലയ്ക്കുന്നു. ഇട്ടിയപ്പാറ ബസ്റ്റാന്റിനോടു ചേര്‍ന്ന സ്ഥലത്ത് വന്‍തോതിലാണ് മാലിന്യം ശേഖരിച്ചിരിക്കുന്നത്. ഇിവിടെ നിന്നും ഉയരുന്ന ദുര്‍ഗന്ധം യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നു. നഗരത്തിലെ മാലിന്യം മൊത്തം ഇവിടെയാണ് നിക്ഷേപിക്കുന്നത്. ഇത് ശാസ്ത്രീയമായി സംസ്ക്കരിക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ല. ഇതിനു സമീപമുള്ള കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടി ഒഴുകാന്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ദുര്‍ഗന്ധം കാരണം ഈ ഭാഗത്തു കൂടി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: