പന്തളം: കുടുംബ ബന്ധം നന്നായാല്‍ മാത്രമേ വരും തലമുറ നന്മയുടെ പാതയിലൂടെ സഞ്ചരിക്കുകയുള്ളു എന്ന് ആര്‍ഷ വിദ്യാവനം ചെയര്മാന് ബ്രഹ്മചാരി ദേവാത്മചൈതന്യ പറഞ്ഞു. ഉള്ളന്നൂര്‍ ശ്രീഭദ്രാ ദേവീ ക്ഷേത്രാങ്കണത്തില്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാലയങ്ങളില്‍ നിന്നും ധാര്മ്മികമായതൊന്നും ലഭിക്കുന്നില്ല. വീട്ടില്‍ നിന്നുമാണ് ഇത് ലഭിക്കുവാന്‍ ഇപ്പോഴുള്ള ഏക മാര്‍ഗ്ഗം. അതിനാല്‍ വീട്ടിലെ ഓരോ അംഗത്തിനും ധാര്‍മ്മിക ഉത്തരവാദിത്ത്വങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ്. കരയോഗം മുന്‍ പ്രസിഡന്റ് പി.ആര്. ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷനായിരുന്നു. എം.കെ. ഗോപാലകൃഷ്ണപിള്ള, ഗോപാലകൃഷ്ണന് അമ്പാട്ട്, മധു എസ്. നായര്‍, അയ്യപ്പന്, കെ.റ്റി. മധുസൂദനന്‍പിള്ള ,ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് രാജേഷ് ജി. നായര്‍, ജന. സെക്രട്ടറി വിനു ഹരിനാരായണന് എന്നിവര്‍ സംസാരിച്ചു. സന്യാസി മഹാസഭ സംസ്ഥാന ജന. സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ ദക്ഷിണകേരളത്തിലാദ്യമായി അഗ്നിഹോത്ര മഹായാഗവും നടന്നു. ആദിത്യ പ്രഭാഷണം നടത്തി. എം.കെ. ഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദപരമഹംസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. രഞ്ജിത്ത് മാരാര്‍ മുഖ്യപ്രഭാഷണം നടത്തി.
ചലച്ചിത്രതാരം ശ്രീലത നമ്പൂതിരി മുഖ്യാതിഥി ആയിരുന്നു. എസ്എന്‍ഡിപി യോഗം പന്തളം യൂണിയന് സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, ജയേഷ് കുട്ടമത്ത്, പ്രജീഷ് കയ്പ്പള്ളി, അശോക് പമ്പ, പൃഥ്വിപാല്‍, രാജേഷ് ജി. നായര്‍, വിനു ഹരിനാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സൂര്യകാലടി ഭജനമണ്ഡലിയുടെ ഭജന്‍സ് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: