കോട്ടയം: തെരഞ്ഞെടുപ്പില്‍ കേരള വികാസ് യൂത്ത്കോണ്‍ഗ്രസ് ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജി മണ്ഡപം അധ്യഷതവഹിച്ചു. കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊ. പ്രകാശ് കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഇടത്, വലത് മുന്നണികള്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ക്ക് ഒത്താശ ചെയ്ത് സംരക്ഷിക്കുന്നു.
അധികാരത്തിലേറാന്‍ വേണ്ടി ഭൂരിപക്ഷ പാവപ്പെട്ട പിന്നോക്കക്കാരുടെ വോട്ടു തേടുകയും അധികാരത്തിലെത്തിയശേഷം അവഗണിക്കുകയും ചെയ്യുന്ന രീതി ഭൂരിപക്ഷ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനുള്ള മറുപടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജത്തിലൂടെ കേരള സമൂഹം കാട്ടിക്കൊടുക്കുമെന്നും ജോസ് ചെമ്പേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: